ന്യൂഡൽഹി: ഇന്ത്യയെ മാറ്റിത്തീർക്കാൻ കൈക്കൊണ്ട നടപടിക്ക് വലിയ രാഷ്ട്രീയ വില കൊടുക്കേണ്ടിവരുമെന്ന് തനിക്കറിയാമെന്നും അതിന് തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂല പരിഷ്കരണം ലക്ഷ്യമിടുന്ന അത്തരം നടപടികളിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാൻ ആർക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുസ്ഥാൻ ടൈംസ്’ നേതൃതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2014ൽ യു.പി.എയെ പുറത്താക്കി എൻ.ഡി.എ അധികാരത്തിൽവരുേമ്പാൾ സാമ്പത്തിക, ബാങ്കിങ്, ഭരണരംഗം ദയനീയാവസ്ഥയിലായിരുന്നു. ഇൗയവസ്ഥയെ തെൻറ സർക്കാർ അടിമുടി മാറ്റുകയും അതിലൂടെ ലോകത്തിെൻറ അംഗീകാരം നേടുകയും ചെയ്തു. നോട്ട് അസാധുവാക്കൽ നടപടി ജനങ്ങളുടെ മനോഭാവത്തെത്തന്നെ മാറ്റി. സ്വാതന്ത്ര്യാനന്തരം ആദ്യമായി കള്ളപ്പണക്കാർ ഞെട്ടി. ഡിജിറ്റൽ വിലാസത്തോടെ എല്ലാ പണമിടപാടുകളും നിരീക്ഷണ വിധേയമായാൽ സംഘടിത അഴിമതിക്ക് ഒരുപരിധിവരെ തടയിടാം. നേരേത്ത കള്ളപ്പണത്തിെൻറ സമാന്തര സമ്പദ്വ്യവസ്ഥ പ്രവർത്തിച്ചിരുന്നു. ആ കള്ളപ്പണം പിടികൂടി യഥാർഥ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
രാജ്യതാൽപര്യം മുന്നിൽക്കണ്ട് സ്ഥിരമായ മാറ്റത്തിന് സ്വീകരിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയുമെന്ന് ആരും കരുതേണ്ട. ചരക്കു സേവന നികുതി രാജ്യത്ത് സുതാര്യതയുടെ പുതിയ അധ്യായം എഴുതിച്ചേർത്തുവെന്നും മോദി അവകാശപ്പെട്ടു. യു.പി.എ കാലത്ത് അഴിമതിയായിരുന്നു എന്തിനും മാനദണ്ഡം. തെൻറ സർക്കാർ അഴിമതി രഹിതവും വ്യക്തി^വികസന കേന്ദ്രീകൃതവുമായ വ്യവസ്ഥിതിയാണ് ലക്ഷ്യമിടുന്നത്. 70 വർഷമായി ജനങ്ങൾ വ്യവസ്ഥിതിയോട് മല്ലടിക്കുകയാണ്. വികസനത്തിനും വിജയത്തിനും ഇൗ വ്യവസ്ഥിതിയാണ് തടസ്സംനിൽക്കുന്നത്. അതവസാനിപ്പിക്കാനാണ് തെൻറ പരിശ്രമം. അതിലൂടെ കഷ്ടപ്പാടുകൾ ഇല്ലാതാവുകയും ജീവിതം സുഗമമാവുകയും വേണം -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.